Asianet News MalayalamAsianet News Malayalam

നെറ്റ് റൺറേറ്റ് പണിയാകുമോ, ചെന്നൈയെ എത്ര റൺസിന് തോല്‍പ്പിച്ചാൽ ആർസിബിക്ക് പ്ലേ ഓഫിലെത്താം, അറിയാം ഈ കണക്കുകൾ

അവസാന മത്സരത്തില്‍ എത്ര റണ്‍സിന് ജയിച്ചാല്‍ ചെന്നൈയെ നെറ്റ് റണ്‍റേറ്റിലും മറികടക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ആര്‍സിബി ആരാധകര്‍.

IPL 2024 RCB's Playoff Chances,Exact runs RCB Need To Beat CSK In Top 4 Race
Author
First Published May 13, 2024, 7:06 PM IST

ബെംഗലൂരു: ഐപിഎല്‍ ആദ്യ പകുതിയില്‍ തുടര്‍ തോല്‍വികളില്‍ വശംകെട്ട റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു ഇപ്പോള്‍ തുടര്‍ജയങ്ങളുമായി കടുത്ത ആരാധകരെപ്പോലും അമ്പരപ്പിക്കുകയാണ്. ആദ്യ എട്ട് കളികളില്‍ ഒരു ജയം മാത്രം നേടിയ ആര്‍സിബി അവസാനം കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച് പ്ലേ ഓഫിലെത്താനുളള നേരിയ സാധ്യത നിലനിര്‍ത്തിയിട്ടുണ്ട്.

ഇതോടെ ഹോം ഗ്രൗണ്ടില്‍ ചെന്നൈക്കെതിരെ നടക്കുന്ന അവസാന മത്സരം ആര്‍സിബിക്ക് ശരിക്കും നോക്കൗട്ട് പോരാട്ടമായി. 14 പോയിന്‍റുള്ള ചെന്നൈക്കും നോക്കൗട്ട് മത്സരമാണെങ്കിലും 12 പോയിന്‍റുള്ള ആര്‍സിബിയെക്കാള്‍ പ്ലേ ഓഫ് സാധ്യതയുണ്ട്. തുടര്‍ ജയങ്ങളോടെ നെറ്റ് റണ്‍റേറ്റിലും വലിയ കുതിപ്പ് നടത്തിയെങ്കിലും ആര്‍സിബിക്ക്(0.387) മേല്‍ സിഎസ്കെക്ക്(0.528) നേരിയ മുന്‍തൂക്കമുണ്ട്.

ഹാ‍ർദ്ദിക്കിനെ ലോകകപ്പ് ടീമിലെടുത്തത് സമ്മർദ്ദംമൂലം; രോഹിത് ലോകകപ്പിനുശേഷം വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്

അതുകൊണ്ട് തന്നെ അവസാന മത്സരത്തില്‍ എത്ര റണ്‍സിന് ജയിച്ചാല്‍ ചെന്നൈയെ നെറ്റ് റണ്‍റേറ്റിലും മറികടക്കാനാകുമെന്ന കണക്കുകൂട്ടലില്‍ കൂടിയാണ് ആര്‍സിബി ആരാധകര്‍. ഇരു ടീമുകളും തമ്മില്‍ നെറ്റ് റണ്‍റേറ്റില്‍ വലിയ അന്തരമില്ലാത്തതിനാല്‍ ചെന്നൈക്കെതിരായ മത്സരത്തില്‍ 18 റണ്‍സിന്‍റെ വ്യത്യാസത്തിലെങ്കിലും ജയിച്ചാല്‍ മാത്രമെ ആര്‍സിബിക്ക് നെറ്റ് റണ്‍റേറ്റില്‍ ചെന്നൈയെ മറികടക്കാനാവു. അതുപോലെ റണ്‍സ് പിന്തുടരുകയാണെങ്കില്‍ 11 പന്തുകളെങ്കിലും ബാക്കി നിര്‍ത്തി ആര്‍സിബി ലക്ഷ്യത്തിലെത്തുകയും വേണം.

അതുകൊണ്ട് മാത്രം ആര്‍സിബിക്ക് പ്ലേ ഓഫിലെത്താനാവില്ല. അടുത്ത മത്സരത്തില്‍ ഹൈദരാബാദ് ജയിച്ച് മൂന്നാം സ്ഥാനത്തേക്ക് കയറുകയും ലഖ്നൗ ഇനിയുള്ള രണ്ടില്‍ ഒരു മത്സരമെങ്കിലും തോല്‍ക്കുകയും ചെയ്താലെ ആര്‍സിബിക്ക് നെറ്റ് റണ്‍റേറ്റില്‍ പിന്നിലും മുന്നിലുള്ളവരെയെല്ലാം വീഴ്ത്തി പ്ലേ ഓഫ് കളിക്കാനാവു. ആര്‍ സി ബിയുടെ വിധി അറിയാന്‍ ആരാധകര്‍ 18വരെ കാക്കേണ്ടിവരും. അന്നാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍ സി ബി-സി എസ് കെ പോരാട്ടം നടക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

Latest Videos
Follow Us:
Download App:
  • android
  • ios