Asianet News MalayalamAsianet News Malayalam

എട്ടാം ക്ലാസുകാരൻ നേരിട്ടത് ക്രൂരമായ ലൈം​ഗിക പീഡനം; ആന്തരികാവയവങ്ങൾ തകർന്നു, സഹപാഠികൾക്കെതിരെ അന്വേഷണം വേണം

തൻ്റെ മകന് നീതിയ്ക്കു വേണ്ടി സ്‌കൂൾ അധികാരികളും പൊലീസും നടപടി സ്വീകരിക്കണം. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും  അമ്മ പറഞ്ഞു. മാർച്ച് 18 നാണ് കുട്ടി സഹപാഠികളുടെ ആക്രമണത്തിന് ഇരയായത്. 

Child's mother seeks CBI probe into student's thrashing and sexual harassment by classmates
Author
First Published May 6, 2024, 8:47 AM IST

ദില്ലി: വിദ്യാർത്ഥിയെ സഹപാഠികൾ മർദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ. പീഡനത്തിനിരയായ എട്ടാം ക്ലാസുകാരൻ സംഭവത്തിന് ശേഷം ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞതിന് ശേഷമാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. മകൻ ക്രൂരമായ ലൈം​ഗിക പീഡനത്തിന് ഇരയായെന്നും പ്രതികൾക്കെതിരെ അന്വേഷണം വേണമെന്നും കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. 

തൻ്റെ മകന് നീതിയ്ക്കു വേണ്ടി സ്‌കൂൾ അധികാരികളും പൊലീസും നടപടി സ്വീകരിക്കണം. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും  അമ്മ പറഞ്ഞു. മാർച്ച് 18 നാണ് കുട്ടി സഹപാഠികളുടെ ആക്രമണത്തിന് ഇരയായത്. തൻ്റെ മകനെ ക്ലാസിൽ നിന്ന് പുറത്തേക്ക് വിളിക്കുകയും ഒരു കൂട്ടം സമപ്രായക്കാർ അവനെ ശാരീരികവും ലൈംഗികവുമായ പീഡനത്തിന് വിധേയനാക്കുകയായിരുന്നുവെന്ന് അമ്മ പറയുന്നു. സഹപാഠികൾ ചേർന്ന് മകനെ മർദിക്കുകയും തുടർന്ന് വസ്ത്രങ്ങൾ അഴിച്ചുമാറ്റി ലൈം​ഗികമായി പീഡിപ്പിക്കുകയും ചെയ്തു. ലൈം​ഗികാവയവത്തിൽ വടി കൊണ്ട് ആക്രമിച്ചതിനാൽ കുടലിന് പരിക്കേറ്റെന്നും അമ്മ പറഞ്ഞു. 

സംഭവം പുറത്തു പറഞ്ഞാൽ കൂടുതൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്നുപോയ കുട്ടി പത്ത് ദിവസങ്ങളോളം വിവരം പുറത്തു പറഞ്ഞില്ല. മകൻ എല്ലാ രാത്രിയിലും ഭയത്തോടെയാണ് ഉണരുന്നതെന്നും കുട്ടിയുടെ ആന്തരികാവയവങ്ങൾ പലതും തകരാറിലായതിനാൽ മൂന്ന് മാസത്തിന് ശേഷം വീണ്ടും ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചതായും അമ്മ പറഞ്ഞു. സംഭവത്തിൽ സ്കൂൾ അധികാരികൾ ഇടപെടണമെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് അമ്മയുടെ ആവശ്യം. \

ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഈ സൈറ്റുകളിലൂടെ ഫലമറിയാം
https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios